Sunday, 24 June 2007

ദരിദ്രന്റെ കുപ്പായം

ഞാന്‍ ദരിദ്രനായി ജനിച്ചു,
എന്റെച്ഛന്‍ ദരിദ്രനായതിനാല്‍.
എനിക്കു ചുറ്റും ദരിദ്രന്‍ തന്നെയായിരുന്നു,
കാരണം
ദരിദ്രര്‍ കൂട്ടമായി, ഒരിടത്ത് താമസിക്കണമെന്ന-
-അലിഖിത നിയമം, അവ്യക്തതയില്‍ എഴുതാതെ വെച്ചതുകൊണ്ട്.
വിദ്യ എന്നില്‍ നിന്നകന്നു നിന്നു.
വിദ്യ നേടണമെങ്കില്‍, പുസ്തകം വേണം, നല്ല വസ്ത്രങ്ങള്‍ വേണം,
എനിക്കതൊന്നുമില്ലായിരുന്നു.
ഞാന്‍ അക്ഷരം പഠിക്കുന്നതിന് പകരം, തെറി പറയാന്‍ പഠിച്ചു.
ദരിദ്രര്‍ തെറി പറഞ്ഞാലതവരുടെ സംസ്ക്കാരമാകുന്നു.
ദരിദ്രര്‍ക്കു, തെറി എവിടേയും പറയാം, അവര്‍ക്ക് കാപഠ്യത്തിന്റെ,
മുഖമൂടി ഇല്ലാത്തതിനാല്‍.
ഞാന്‍ തല്ലുകൂടി, സമൂഹത്തില്‍ ദരിദ്രര്‍ തെമ്മാടിയായിരിക്കണം,
അതിനവന്‍ തല്ലുകൂടല്‍ പഠിച്ചിരിക്കണം.
അങ്ങനെ ഞാന്‍ തെമ്മാടിയായി.
പണക്കാരുടെ, ഭീരുക്കളുടെ മുടന്തന്‍ ന്യായങ്ങള്‍ക്കു, ഞാന്‍ കാവലാളായി-
അവര്‍ക്കു വേണ്ടി ഞാന്‍ തല്ലുകൂടി.
എന്റെ കുപ്പായത്തില്‍ പണക്കാരുടെ തെമ്മാടിത്ത ത്തിന്റെ ചളി പുരണ്ടു,
കീശയില്‍ അവരുടെ കാശും.
എന്റെ മോഹം, എന്നേക്കാള്‍ വലുതായി.
അവരുടെ തെമ്മാടിത്തം വിറ്റ കാശുകൊണ്ടു-
ഞാന്‍ പണക്കാരനായി.
പണക്കാരനായപ്പോള്‍ എനിക്കു ചുറ്റുമുള്ള, ദരിദ്രരോടെനിക്കു പുച്ഛം തോന്നി.
പണക്കാരന്‍ ദരിദ്രരരുടെ ഇടയിലെങ്ങനെ ജീവിക്കും, അതെന്റെ സ്റ്റാറ്റസിനെ ബാധിക്കില്ലേ?.
ദരിദ്രരരെ ഞാന്‍ തഴഞ്ഞു.
പണക്കാരുടെ കോളനിയില്‍ ഞാനൊരു വീടുണ്ടാക്കി.
തെമ്മാടിയായ പണക്കാരന്‍ മണിമാളിക പണിതു, എന്നെ കേള്‍പ്പിക്കാതെ-
എനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞു.
എന്റെ കുപ്പായത്തിലേറ്റ, തെമ്മാടി കറ കളയാന്‍,
എന്റെ പുതിയ കൂട്ടങ്ങള്‍ക്കു വിരുന്നൊരുക്കി.
വിലകൂടിയ മദ്യങ്ങള്‍ ഞാന്‍ വിളമ്പി, ഭക്ഷണവും.
മലയാളമറിയാത്ത ഞാന്‍ ആംഗലേയം പഠിച്ചു, പറഞ്ഞു.
ഞാന്‍ നല്‍കിയ മദ്യ ലഹരിയിലും അവരെന്റെ കുപ്പായത്തിലെ,
തെമ്മാടിത്തം കണ്ടു.
വിരുന്നുകള്‍ക്കിടയില്‍ എച്ചില പെറുക്കാന്‍ വന്നെന്റെ,
പഴയ ചങ്ങാതിമാരെ, ഞാന്‍ തെറി വിളിച്ചോടിച്ചു.
എന്റെ കുപ്പായത്തിലെ ചളി മാഞ്ഞു, അപ്പോഴേക്കും,
ഞാന്‍ പണക്കാരനല്ലാതായി തീര്‍ന്നിരുന്നു.
പണം എന്നില്‍ നിന്നു നഷ്ടപ്പെട്ടപ്പോള്‍ എന്റെ കുപ്പായത്തിലെ തെമ്മാടി കറ,
വീണ്ടും തെളിഞ്ഞു വന്നു.
പണമുണ്ടായിട്ടും എന്നെ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന, പണക്കാരെ വിട്ടു
ഞാന്‍ ദരിദ്രരായ, ഞാന്‍ എച്ചില പെറുക്കാന്‍ പോലും,
കൂട്ടാകാതിരുന്ന ചങ്ങാതി മാരെ തേടിയെത്തി,
അവര്‍ പഴയതെല്ലാം മറന്നെന്നെ കൂട്ടാളിയാക്കി.

6 comments:

സു | Su said...

ദരിദ്രന്റെ കുപ്പായം കൊള്ളാം.

qw_er_ty

കരീം മാഷ്‌ said...

വായിച്ചു. ഇഷ്ടപ്പെട്ടു.

അജി said...

ഞാന്‍ ദരിദ്രനായി ജനിച്ചു,
എന്റെച്ഛന്‍ ദരിദ്രനായതിനാല്‍.
എനിക്കു ചുറ്റും ദരിദ്രന്‍ തന്നെയായിരുന്നു,
കാരണം
ദരിദ്രര്‍ കൂട്ടമായി, ഒരിടത്ത് താമസിക്കണമെന്ന-
-അലിഖിത നിയമം, അവ്യക്തതയില്‍ എഴുതാതെ വെച്ചതുകൊണ്ട്.
---------------------

ഇന്നലെ ബ്ലോഗര്‍ പണിമുടക്കിയപ്പോള്‍, ഈ പോസ്റ്റ് പോസ്റ്റാനാവുമോ എന്നു ഞാന്‍ ശങ്കിച്ചു.. പബ്ലിഷായില്ലാന്നു കരുതിയതു. ഇപ്പോള്‍ വന്നപ്പോള്‍ സൂവേച്ചിയും, കരീം മാഷും ഇവിടെ സന്ദര്‍ശിച്ചിരിക്കുന്നു, നന്ദി സന്ദര്‍ശിച്ചതില്‍.

തറവാടി said...

മുടന്തന്‍ ന്യായങ്ങള്‍,

:)

അജി said...

തറവാടി. വ്യക്തികളുടെ ചിന്താഗതികള്‍ക്കനുസരിച്ചു, കാണുന്നവയ്ക്കൊക്കെ മാറ്റമാവാല്ലോ.
വന്നതില്‍ നന്ദി, അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.

ഞാന്‍ ദരിദ്രനായി ജനിച്ചു,
എന്റെച്ഛന്‍ ദരിദ്രനായതിനാല്‍.
എനിക്കു ചുറ്റും ദരിദ്രന്‍ തന്നെയായിരുന്നു,
കാരണം
ദരിദ്രര്‍ കൂട്ടമായി, ഒരിടത്ത് താമസിക്കണമെന്ന-
-അലിഖിത നിയമം, അവ്യക്തതയില്‍ എഴുതാതെ വെച്ചതുകൊണ്ട്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദരിദ്രന്‍ ശെരിക്കും അര്‍ഥമുള്ള ഒരു വാക്കുതന്നെയാണ്..
മനുഷ്യന്‍ ജനിക്കുന്നു ഒരു ദരിദ്രനായിതന്നെ,
കാലവും കോലവും മാറുമ്പോള്‍ മനുഷ്യന്‍ ജീവിത സാഹചര്യങ്ങളില്‍ മുഴുകുന്നു... ജീവിതചുറ്റുപാടുകള്‍ അവനെ ദരിദ്രനൊക്കൊ അല്ലേല്‍ ഞ്ജാനി എന്നൊ കരുതുന്നു.. പിറന്നുവീഴുമ്പോഴും ആറടി മണ്ണില്‍ തലചായ്ക്കുമ്പോഴും അവനുണ്ടൊ അറിയുന്നു ഇന്നും ഇന്നുംഅവന്‍ ദരിദ്രന്‍ തന്നെയാണെന്ന്.!!
മുഖം മൂടിമാറ്റിയ കുപ്പായത്തിന് അര്‍ഥമേറെയുണ്ട് കെട്ടൊ..
നയിസ് മാഷെ സസ്നേഹം സജി പരവൂര്‍.!!