Thursday, 30 August 2007

നിഴല്‍

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കാണുന്നത്, നേരിയ വെട്ടത്തില്‍ ഒന്നും വ്യക്തമാവുന്നില്ല। ആത്മ ഗുപ്തന്‍ അതാണ് പേരെന്നെനിക്കോര്‍മ്മയുണ്ട്, ഈ മുഖം അതെനിക്ക് വ്യക്തമായി ഓര്‍ക്കാനാവുന്നില്ല, സുമുഖനായ ആത്മഗുപ്തന്റെ മുഖം അവ്യക്തമായി എന്റെ മനസ്സില്‍ എവിടേയോ ഉണ്ട്, ക്കൈ കാലുക്കല്‍ ശോഷിച്ചിരിക്കുന്നു, നീളം കൂടിയ വിരലുകള്‍ വിറയ്ക്കുന്നുണ്ട്।

പൂതല്‍ പിടിച്ച ജനല്‍, അതിന്റെ ഒരു ഭാഗം ഓട്ട വീണിരിക്കുന്നു, അതിലൂടെ നേരിയ പ്രകാശം മുറിക്കകത്തേക്ക്॥ മുറിയിലാകെ അധികം വിതറാത്ത വെളിച്ചം, മുറിയുടെ ചെറിയൊരു ഭാഗത്തു മാത്രം നിഴല്‍ പരത്തി। പൊടിയും മാറാലയും മുറിയാകെ അലങ്കരിച്ചിരിക്കുന്നു, ഒരു കട്ടില്‍, ഒരു മൂലയില്‍ മരം കൊണ്ടുള്ള ഒരു മേശ, തകര്‍ന്നു വീഴാറായ ഒരു കസേര, കട്ടിലില്‍ ഉന്നം നിറച്ച ഒരു കിടക്ക, കാലപ്പഴക്കത്തിന്റെ രൂക്ഷ ഗന്ധം കിടക്കയില്‍ നിന്ന് വമിയ്ക്കുണ്ട്, ഉണങ്ങിയ വിസര്‍ജ്ജാവിഷ്ടങ്ങളുടെ ഗന്ധവും നാറ്റത്തിന് തീഷ്ണതയേറ്റി.

പൊടി ആവരണം ചെയ്ത മേശമേല്‍ ചില പുസ്തകങ്ങള്‍ ഇരിപ്പുണ്ട്, എല്ലാം പഴക്കത്തിന്റെ മണം വീശുന്നവ। സോഷിലിസവും മുതലാളിത്വവും ഒരു പഠനം, സെമിറ്റിക്ക് മതങ്ങള്‍, ജോസഫ് ഇടമുറക് വിവര്‍ത്തനം ചെയ്ത കോവൂറിന്റെ സംസാരിക്കുന്ന കുതിര, യുക്തിവാദ മുഖങ്ങള്‍ അടങ്ങിയ ചില ലേഖനങ്ങള്‍... കീറി പറിഞ്ഞ ഒരു നോട്ട്‌ബുക് അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു॥

"ഓര്‍മ്മകളാണ് മനുഷ്യനെ വിവേകികളാക്കുന്നത്, ഇന്നലെകളിലെ തെറ്റുകളെ തിരുത്തി ഇന്നിന്റെ നന്മ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍"
"ഞാന്‍ ഒന്നുമല്ല എന്നതാണ് സത്യം
ഞാന്‍ എന്തോ ആണന്നത് അഹങ്കാരം"
'എന്റെ ശരീരത്തിലൂടെ ഒഴുകുന്ന രക്തപ്രവാഹം നിലച്ചാല്‍ ഞാനും, പ്രപഞ്ചത്തിലെ ആകര്‍ഷണ വികര്‍ഷണ ശക്തി നിലച്ചാല്‍ ഈ പ്രപഞ്ചവും ഒന്നുമല്ലാതായി തീരും, എന്നേയും ഈ പ്രപഞ്ചത്തേയും നില നിര്‍ത്തുന്നത് സഞ്ചാരമാണ്, പ്രപഞ്ചവും അതിലെ വസ്തുക്കളും , ജീവജാലങ്ങളുമെല്ലാം സഞ്ചാരത്തിലൂടെയാണ് നില നില്‍ക്കുന്നത്, സഞ്ചാരം നിലയ്ക്കുമ്പോള്‍ എല്ലാം നിഷ്പ്രഭമാവുന്നു, 'പ്രപഞ്ചം, ജീവന്‍ എല്ലാം സഞ്ചാരത്തിലധിഷ്ടിതമാവുന്നു എന്നു സാരം'"

ആരാലും കാണാത്ത, കണ്ടിട്ടും ശ്രദ്ധിക്കാത്ത താത്വിക വചനങ്ങള്‍, അല്ലെങ്കില്‍ ഓര്‍മ്മകള്‍ ശരീരത്തില്‍ നിന്നു വിട ചൊല്ലിയ ഒരു വിപ്ലവകാരിയുടെ സങ്കല്പങ്ങള്‍.
വര്‍ഷങ്ങളോളമായി തട്ടിന്‍ പുറത്തെ ഒരു മുറിയില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നൊരു വാഗ്മി, ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍, നല്‍കിയ ആയുസ്സിന്റെ പകുതിയ്ക്കു മുന്‍പേ ॥ കര്‍മ്മങ്ങളും ധര്‍മ്മങ്ങളും ചെയ്തു തീര്‍ത്തവന്‍, യമന് ആയുസ്സ് പൂര്‍ത്തിയാക്കാത്ത ആത്മാവിനെ സ്വീകരിക്കാനും, പൂര്‍ണ്ണ ബോധത്തോടെ ജീവിപ്പിക്കാനും വയ്യ, എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തു തീര്‍ത്തവന്റെ വര്‍ത്തമാനകാല തിരിച്ചറിവിനെ തിരികെ എടുക്കുന്നു। ഭൂതകാലത്തിന്റെ ഓര്‍മ്മകളുമായി ആയൂഷ് തീര്‍ക്കാന്‍.

സന്ദര്‍ശകരില്ലാത്ത വരാന്ത. പഴയ നാലുകെട്ടിന്റേയും സഖാക്കളും, നേതാക്കന്മാരും, ചിന്തകരും പുലരുവോളം ചര്‍ച്ചാ മുഖരിതമായ വരാന്തയുടേയും പഴയ വീര്യം നഷ്ടപ്പെട്ടിരിക്കുന്നു, ഇളയ സന്തതിയുടെ വിപ്ലവ ചിന്തകള്‍, ധനാഢ്യ കുടുംബത്തിന്റെ സ്വത്തുക്കള്‍ കുടി കിടപ്പുക്കാര്‍ക്ക് ഭാഗംവെച്ചു കൊടുത്തു, വരുമാന മില്ലാത്ത തറവാടിന്റെ ക്ഷയം വിപ്ലവം പൂര്‍ണ്ണതയിലെത്തിച്ചു.
പഴയ വിപ്ലവത്തിന്റെ ആത്മാവില്ലാത്ത സ്വരൂപം തട്ടിന്‍ പുറത്തെ തുറയ്ക്കാത്ത മുറിയില്‍ സ്ഥലകാ‍ല ബോധമില്ലാതെ 'ഇങ്ക്വിലാബ് വിളിക്കുന്നു'

വിപ്ലവം എന്നു കേട്ടാല്‍ ഓക്കാനം വരുന്ന തറവാ‍ട്ടിലെ പുതുതലമുറകള്‍ ഒരു നേരത്തെ അന്നം തേടി ഇന്നു പണക്കരായി തിര്‍ന്ന കുടികെടുപ്പുക്കാരന്റെ കടയില്‍ കൂലിവേല ചെയ്യുന്നു। മനസ്സില്‍ പ്രതികാരവാഞ്ചയോടെ പുച്ഛത്തോടെ ദിവസ കൂലി എണ്ണി കൊടുക്കുന്ന കുടികെടുപ്പുക്കാരന്റെ പുത്തന്‍ പണക്കാരന്‍ മകന്‍ . വിപ്ലവം പറഞ്ഞു ദാരിദ്രത്തിലേക്ക് നയിച്ച കൊച്ചമ്മാവന്റെ ഭ്രാന്തമായ ഇങ്കിലാബ് വിളികള്‍ തട്ടിന്‍ പുറത്ത് അലയടിച്ചു.

സഖാവ് ആത്മഗുപ്തന്‍ , പുറത്തു നിന്നു വരുന്ന നേരിയ വെട്ടത്തില്‍ മേശക്കരികില്‍ ചാരി വെച്ച പൊട്ടിയ നിലകണ്ണാടിയില്‍ തന്നെ തന്നെ തിരയുകയാണ്,
ആരാണ് ഞാന്‍ ?
എനിക്ക് ഓര്‍മ്മയില്ല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നെ ഞാന്‍ കാണുന്നത്, ഒന്നും വ്യക്തമാവുന്നില്ല.
ആത്മഗുപ്തന്‍ .. സ:ആത്മഗുപ്തന്‍ അതാണ് പേര് എന്നെനിക്കോര്‍മ്മയുണ്ട്. ഇതു ഞാന്‍ തന്നെയോ ആ അറിയില്ല.
ഞാന്‍ സുന്ദരനായിരുന്നു, ഏ.കെ.ജി, ഇ.എം.എസ് എന്നിവരോടൊപ്പം എത്രയെത്ര പൊതു യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്, എന്റെ പ്രസംഗം കേള്‍ക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ എന്നെ ഒളി കണ്ണിട്ട് നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാനെ പോയില്ല... അന്നത്തെ സുമുഖനായ അത്മഗുപ്തന്റെ മുഖം അവ്യക്തമായി എന്റെ മനസ്സില്‍ എവിടേയോ ഉണ്ട്...
എന്റെ വിരലുകള്‍ ഇത്ര നീളമുണ്ടായിരുന്നുല്ല, ജഡ പിടിച്ച തലമുടിയും, ശോഷിച്ച ക്കൈകാലുകളും
ഞാന്‍ ആരാണ് ?

7 comments:

ശ്രീഹരി::Sreehari said...

ഠേ... ആദ്യത്തെ തേങ്ങ എന്റെ വക.
കൊള്ളാം

മുസാഫിര്‍ said...

- സന്ദര്‍ശകരില്ലാത്ത വരാന്ത. പഴയ നാലുകെട്ടിന്റേയും സഖാക്കളും, നേതാക്കന്മാരും, ചിന്തകരും പുലരുവോളം ചര്‍ച്ചാ മുഖരിതമായ വരാന്തയുടേയും പഴയ വീര്യം നഷ്ടപ്പെട്ടിരിക്കുന്നു,
- നന്നായി എഴുതിയിരിക്കുന്ന്നു അജി.വളരെ പരിചയമുള്ള ഒരു രാഷ്ട്രീയക്കാരന്റെ മുഖം ഓര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍..

ശ്രീ said...

"ഓര്‍മ്മകളാണ് മനുഷ്യനെ വിവേകികളാക്കുന്നത്, ഇന്നലെകളിലെ തെറ്റുകളെ തിരുത്തി ഇന്നിന്റെ നന്മ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍"
"ഞാന്‍ ഒന്നുമല്ല എന്നതാണ് സത്യം
ഞാന്‍ എന്തോ ആണന്നത് അഹങ്കാരം"

അജീ... വ്യത്യസ്തമായ ഒരു പോസ്റ്റ്... ഇഷ്ടമായി. താന്‍‌ ആരെന്ന് തിരിച്ചറിയാന്‍‌ ശ്രമിക്കട്ടെ, ആത്മ ഗുപ്തനെപ്പോലെ എല്ലാ മനുഷ്യ ജന്മങ്ങളും.
:)

[ nardnahc hsemus ] said...

:)
do write more..

chithrakaran ചിത്രകാരന്‍ said...

സഖാവ് ആത്മഗുപ്തന്റെ സ്വത്വനൊഷണ യാത്ര തുടങ്ങട്ടെ....നോവലിന്റെ ആരംഭമായിരിക്കുമോ ?... കാത്തിരുന്നു കാണാം.

ഈ റ്റെമ്പ്ലേറ്റ് ഉപയോഗിക്കുന്ന ബ്ലൊഗേഴ്സിന്റെ പൊസ്റ്റുകളൊന്നും ചിത്രകാരനു വായിക്കാനാകുന്നില്ല. സമയവും സാവകാശവുമുള്ളപ്പോള്‍ കമന്റ് ബൊക്സില്‍ കോപ്പി ചെയ്തിട്ടാണ് വായിക്കുന്നത്. ഇതിന്‍ എന്തെങ്കിലും പരിഹാരമറിയുന്നവര്‍ സഹായിക്കുക.

അജി said...

വിപ്ലവം എന്നു കേട്ടാല്‍ ഓക്കാനം വരുന്ന തറവാ‍ട്ടിലെ പുതുതലമുറകള്‍ ഒരു നേരത്തെ അന്നം തേടി ഇന്നു പണക്കരായി തിര്‍ന്ന കുടികെടുപ്പുക്കാരന്റെ കടയില്‍ കൂലിവേല ചെയ്യുന്നു। മനസ്സില്‍ പ്രതികാരവാഞ്ചയോടെ പുച്ഛത്തോടെ ദിവസ കൂലി എണ്ണി കൊടുക്കുന്ന കുടികെടുപ്പുക്കാരന്റെ പുത്തന്‍ പണക്കാരന്‍ മകന്‍ . വിപ്ലവം പറഞ്ഞു ദാരിദ്രത്തിലേക്ക് നയിച്ച കൊച്ചമ്മാവന്റെ ഭ്രാന്തമായ ഇങ്കിലാബ് വിളികള്‍ തട്ടിന്‍ പുറത്ത് അലയടിച്ചു

കുഞ്ഞന്‍ said...

അവസാനം ബാലന്‍സ്ഷീറ്റില്‍ എന്താണു കാണിക്കുന്നത്, നേട്ടങ്ങള്‍ മാത്രം, ഒരു പ്രസ്ഥാനം രക്ഷപ്പെട്ടു,ഒരു ജനത രക്ഷപ്പെട്ടു, ഒരു നാടു രക്ഷപ്പെട്ടു, പക്ഷെ...

ഹഹ പുത്തന്‍‌തലമുറയിലുള്ളവരാരും ഭാവിയില്‍ ഇങ്ങിനെയൊരുയവസ്ഥ നേരിടേണ്ടി വരില്ലാ,തീര്‍ച്ച, ക്യോംകി അവര്‍ ജീവിക്കാന്‍ പഠിച്ചവരാണ് എന്ന് അനുഭവങ്ങള്‍ സോറി മാദ്ധ്യമങ്ങള്‍ മനസ്സിലാക്കിത്തരുന്നു.